എ.വി. ഗോപിനാഥിനെ അടര്‍ത്തിയെടുത്ത് പാലക്കാട് മണ്ഡലം പിടിക്കാനുള്ള സിപിഎമ്മിന്റെ പ്രതീക്ഷ മങ്ങുന്നു. പാര്‍ട്ടിയിലും എതിര്‍ ചേരിയിലും ഉള്ളവരുമായി ഗോപിനാഥ് ഒരേസമയം നടത്തുന്ന വിലപേശലാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്. സ്ഥാനമോഹിയല്ല എ.വി. ഗോപിനാഥെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ അദ്ദേഹം കോണ്‍ഗ്രസ് വിട്ടാല്‍ അനാഥനാകില്ലെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. 

എന്നാല്‍ ഗോപിനാഥിന്റെ പ്രശ്‌നം ബി.ജെ.പി. മറ്റൊരു രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. നേതൃത്വം മൗനം തുടരുമ്പോള്‍ ഗോപിനാഥ് മുന്നോട്ട് വെക്കുന്ന കാര്യം പ്രസക്തമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഭൂരിപക്ഷ സമുദായാംഗങ്ങള്‍ കോണ്‍ഗ്രസില്‍ തഴയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു