കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് പ്രതിപക്ഷത്തിനെതിരായ ആക്രമണം ശക്തമാക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗം കൂടിയെന്ന് റിപ്പോര്‍ട്ട്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ശക്തമായി നീങ്ങുന്നതിനൊപ്പം അഴിമതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനും കൂടി വേണ്ടിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതിപക്ഷത്തോട് മറുചോദ്യം ഉന്നയിക്കാനുള്ള അവസരമാണ് പാര്‍ട്ടിക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കമറുദ്ദീന്റെ കാര്യത്തില്‍ എന്ത് നിലപാടാണ് എടുക്കുന്നത് എന്നതാണ് സിപിഎമ്മിന്റെ പ്രധാന ചോദ്യം.