തിരുവനന്തപുരം: സിപിഎമ്മിന്റെ ഭവനസന്ദര്‍ശനത്തിന് സര്‍ക്കാര്‍ ചെലവില്‍ ലഘുലേഖകള്‍ അച്ചടിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി. വികസന നേട്ടങ്ങള്‍ പറയുന്ന 75 ലക്ഷം ലഘുലേഖകളാണ് സിപിഎമ്മിന് വേണ്ടി സര്‍ക്കാര്‍ തയാറാക്കുന്നത്. രണ്ടരക്കോടി രൂപയുടെ ധൂര്‍ത്താണ് നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.