ഇടുക്കി: വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനില്‍ എഎസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാക്കള്‍. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം, പീരുമേട് ഏരിയ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കിയത്.നേതാക്കള്‍ സ്‌റ്റേഷനില്‍ എത്തിയത് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു

പോലീസ് സ്റ്റേഷനിൽ മാന്യമായി ജോലി ചെയ്യാൻ കഴിയില്ലെങ്കിൽ വീട്ടിൽ കയറി അതിനുള്ള മറുപടി നൽകാൻ അറിയാമെന്ന് തരത്തിലായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. നേതാക്കൾക്കെതിരെ കേസെടുത്തുയെന്ന് പോലീസ് അറിയിച്ചു.