തിരുവനന്തപുരം: കോവിഡിന് ശേഷം സ്പ്രിംക്ലര്‍ കരാര്‍ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്.പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ വിനാശകരവും മനുഷ്യത്വരഹിതവും ആണ്.കോവിഡ് കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നതായും സിപിഎം അറിയിച്ചു.

കോവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് ലഭിച്ച അംഗീകാരം തകര്‍ക്കാനുള്ള പാഴ് ശ്രമമാണിതെന്നാണ് സി.പി.എം ആരോപണം. നുണ പ്രചാരണമെന്ന് ആരോപിച്ച്  മാധ്യമങ്ങളെയും സി.പി.എം വിമര്‍ശിക്കുന്നുണ്ട്‌