തിരുവനന്തപുരം വിളവൂർക്കൽ പെരുകാവിൽ വീണ്ടും ആക്രമണം. ബിജെപി ജനപ്രതിനിധിയുടെ ഗർഭിണിയായ മകളെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന് പരാതി. സമീപത്തെ സിപിഎം അനുഭാവിയുടെ വീട് ബിജെപി പ്രവർത്തകർ അക്രമിച്ചെന്നും പരാതി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണ് സംഭവം.