തോമസ് ഐസക്കിനും ജി.സുധാകരനും വേണ്ടി ആലപ്പുഴയില്‍ ഉയര്‍ന്ന മുറവിളി ചെവിക്കൊള്ളില്ലെന്നതിന്റെ ഉത്തരം കൂടിയാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. യു.പ്രതിഭയെ ഒഴിവാക്കണമെന്ന ആവശ്യം നിരാകരിച്ചതിലൂടെ വിഭാഗീയനീക്കത്തിനും പാര്‍ട്ടി തടയിട്ടു. 

സീറ്റ് ആഗ്രഹിച്ച എല്‍.സി അംഗം പി.എസ്.ജ്യോതിസ് ചേര്‍ത്തലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായതും ജില്ലയിലെ സിപിഎമ്മിന് തിരിച്ചടിയായി. തഴയപ്പെട്ട തോമസ് ഐസക് അടക്കമുള്ള നേതാക്കള്‍ക്ക് മറ്റ് സ്ഥാനമാനങ്ങള്‍ നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. 

മുന്നണിക്ക് വിജയമുണ്ടായാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിമര്‍ശനങ്ങള്‍ ഇല്ലാതാവും. എന്നാല്‍ പരാജയമാണെങ്കില്‍ നേതൃത്വം വരെ ചോദ്യം ചെയ്യപ്പെടുന്ന ഗുരുതര സംഘടനാ പ്രശ്‌നങ്ങളാകും സിപിഎമ്മിനെ കാത്തിരിക്കുന്നത്.