ആലപ്പുഴ: കുട്ടനാട് രാമങ്കരിയില്‍ ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണത്തിനു സി.ഐ.ടി.യുക്കാരെയടക്കം ഉള്‍പ്പെടുത്തണമെന്ന പിടിവാശിയോടെ സി.പി.എം രംഗത്തെന്ന് സ്ഥലമുടമ. കോണ്‍ക്രീറ്റിനായി ക്രമപ്പെടുത്തിയ പലകകള്‍ അടക്കം ഒരു സംഘം നശിപ്പിച്ചതായും പരാതിയുണ്ട്. അതേസമയം, തൊഴില്‍ രഹിതര്‍ക്ക് വരുമാനം ഉറപ്പാക്കാനുളള ശ്രമം മാത്രമേ ഉണ്ടായിട്ടുളളുവെന്ന് സി.പി.എം പ്രാദേശിക നേതൃത്വം വിശദീകരിച്ചു.