പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രാവിലെ യോഗം ചേരും. സിപിഎം മന്ത്രിമാരുടെ വകുപ്പായിരിക്കും ആദ്യം തീരുമാനിക്കുക. തുടര്‍ന്ന് ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട വകുപ്പുകള്‍ നിശ്ചയിക്കും.

പുതുതായി എത്തിയ കേരള കോണ്‍ഗ്രസ് എമ്മിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഐഎന്‍എലിനും വകുപ്പ് കണ്ടെത്തണം. രാമചന്ദ്രന്‍ കടന്നപ്പള്ളി ആദ്യ ടേമില്‍ ഇല്ലാത്തതുകൊണ്ട് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന തുറമുഖം പൊതുപൂളില്‍ വരും.