തോമസ് ചാണ്ടിയുടെ രാജിക്കാര്യം അറിയിച്ചിരുന്നില്ല: കോടിയേരിക്ക് മറുപടിയുമായി സി.പി.ഐ

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വൈകിയതാണ് യുഡിഎഫിന് സാഹായകമായതെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന കാര്യം സിപിഐയെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന സിപിഐ നിലപാടിനെതിരായ സിപിഎമ്മിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  സര്‍ക്കാരിനെതിരെ കേസ് കൊടുക്കുക എന്ന അസാധാരണമായ സംഭവമാണ് തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായത്. ആ സാഹചര്യത്തിലാണ് ഭരണഘടനാലംഘനം നടത്തിയ വ്യക്തിക്കെതിരായി സിപിഐ നിലപാടെടുത്തത്. തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ സിപിഐ നേതൃത്വത്തെ അറിയിക്കാമായിരുന്നു. ആരുടെയെങ്കിലും മനസ്സില്‍ അതുണ്ടായിരുന്നെങ്കില്‍ അത് സിപിഐക്ക് അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented