ന്യൂഡല്‍ഹി: സ്പ്രിംങ്ക്ളര്‍ കരാറില്‍ മൗനം വെടിഞ്ഞ് സിപിഐ. ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ വിശദീകരണം നല്‍ക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ .ഡാറ്റ സ്വകാര്യതയില്‍ സി പി ഐ യുടെ നിലപാടില്‍ മാറ്റമില്ല . ഏതു സാഹചര്യത്തിലായാലുംപാര്‍ട്ടി നയത്തില്‍ വിട്ടു വീഴ്ച പാടില്ലെന്ന് രാജ.വിഷയം എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്തു വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡി രാജ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു