കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ സമയദൈർഘ്യം കുറയ്ക്കാൻ ആലോചന. ഡെൽറ്റാ വകഭേദം ബാധിക്കുന്നതിൽ നിന്നും ആശുപത്രിയിൽ പ്രവേശിക്കുന്നതിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് രണ്ടാം ഡോസ് പ്രധാനമാണെന്നതിന്റെ കൂടുതൽ തെളിവ് പുറത്തുവന്ന സാഹചര്യത്തിലാണ് പുനരാലോചന. വാക്സിനേഷന്റെ ചുമതലയുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യം പരിശോധിക്കുന്നത്.