രാജ്യത്ത് ഇന്ന് മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. വാക്‌സിനേഷനുള്ള രജിസ്‌ട്രേഷനും ഇന്ന് ആരംഭിക്കും. 

സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി ലഭിക്കും. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ നല്‍കണം.