ലോകത്ത് വാക്‌സിന്‍ എടുത്തവരില്‍ പാര്‍ശ്വഫലം ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്‌സിന്‍ കുത്തിവെച്ചവരില്‍ 0.18% മാത്രമേ പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു.
ഇന്ത്യയില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ എടുത്തവരുടെ ഔദ്യോഗിക കണക്കുകള്‍ പരസ്യപ്പെടുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഡെല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
കണക്കനുസരിച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായവരില്‍ 0.2% ആളുകളെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു കേസും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.