കോവിഡ് വാക്‌സിന്‍ എടുത്ത ആരോഗ്യപ്രവര്‍ത്തകരില്‍ 94 ശതമാനം പേര്‍ക്കും ഐ.സി.യു ആവശ്യമായി വന്നില്ലെന്ന് പഠനം. കോവിഡിനെതിരെ വാക്സിൻ തന്നെയാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന് തെളിയിക്കുന്നതാണ് ഈ പഠന റിപ്പോർട്ട്. രാജ്യത്ത് പ്രതിദിന രോ​ഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കഴി‍ഞ്ഞദിവസം 60,595 പേർക്കാണ് രോ​ഗം  സ്ഥിരീകരിച്ചത്. 1200 മരണവും റിപ്പോർട്ട് ചെയ്തു.