തിരുവനന്തപുരം: സംസ്ഥാനത്തും കോവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. 133 കേന്ദ്രങ്ങളിലായി 13,300 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യദിനം വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷനുള്ള അന്തിമ തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ വെബ് കാസ്റ്റിംഗ് അടക്കമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. എറണാകുളം ജില്ലാ ആശുപത്രിയിലും പാറശാല താലൂക് ആശുപത്രിയിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതരുമായി തത്സമയ ആശയവിനമയത്തിനുള്ള സൗകര്യവും ഒരുക്കും. ആദ്യഘട്ടമായി 4,32,400 ഡോസ് കോവിഷീൽഡ് വാക്സിനാണ് കേരളത്തിന് ലഭിച്ചത്.