സ്ത്രീകൾക്കിടയിലെ വാക്സിനേഷനിൽ കേരളം ഒന്നാം സ്ഥാനത്ത്. 1000 പുരുഷന്മാർ വാക്സിനെടുക്കുമ്പോൾ 1087 സ്ത്രീകൾ വാക്സിനെടുക്കുന്നുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കേരളത്തിലെ ജനസംഖ്യ ആനുപാതികമായി നോക്കുമ്പോൾ സ്ത്രീകളിലെ വാക്സിനേഷൻ നിരക്ക് താഴെയാണ്. സ്ത്രീകൾക്കിടയിലെ വാക്സിനേഷന്റെ ദേശീയ ശരാശരി 854 ആണ്. ജമ്മു കശ്മീർ, ഡൽഹി, യു.പി, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറഞ്ഞ വാക്സിനേഷൻ നിരക്ക്.