ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താൻ ചീഫ്സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ തീരുമാനം. ജില്ലാശരാശരിയേക്കാൾ ഇരട്ടിയിലധികം ടെസ്റ്റ്പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാണ് പരിശോധന. വൈറസ് ജനിതകമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനും തീരുമാനം.