തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാകുന്നു. ജില്ലയിൽ അഞ്ച് ആരോഗ്യ പ്രവർത്തകരടക്കം 42 പേർക്ക് കൂടി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. പൂന്തുറയും, വള്ളക്കടവും അതിവേഗ വ്യാപന മേഖലകളാണ്. പലരുടേയും രോഗ ഉറവിടം വ്യക്തമല്ല.
ഇന്നലെ 54 പേർക്കാണ് രോഗബാധയുണ്ടായത്. ഒറ്റദിവസം ഏറ്റവുമധികം രോഗം സ്ഥിരീകരിച്ചതും ഇന്നലെയാണ്