സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് കുതിച്ചുയർന്ന് 15.91 ശതമാനവും 21,119 പുതിയ രോഗികളും. വ്യാപനം ഉയർന്നതോടെ ജനസംഖ്യ അനുപാതത്തിലുള്ള നിയന്ത്രണം കടുപ്പിക്കാൻ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. നാളെ മുതൽ മദ്യം വാങ്ങുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെ​ഗറ്റീവ് ഫലമോ നിർബന്ധമാക്കി.