കോവിഡ് നിയന്ത്രണങ്ങള്‍ കാരണം തിരക്കൊഴിഞ്ഞ സന്നിധാനത്ത് ഭക്തര്‍ക്ക് മതിവരുവോളം ദര്‍ശനം നടത്താന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോള്‍. തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇന്നലെ 1150പേരാണ് അയ്യപ്പനെ തൊഴുത് മലയിറങ്ങിയത്.