തൃപ്പൂണിത്തുറയില്‍ കോവിഡ് പോസിറ്റീവായ രോഗി നഴ്‌സിനോട് അപമര്യാദയായി പെരുമാറി. സംഭവത്തിൽ എക്‌സൈസ് കേസിലെ പ്രതികൂടിയായ കോതമം​ഗലം സ്വദേശി അഖിലിനെതിരെ പോലീസ് കേസെടുത്തു. തൃപ്പുണിത്തുറയില്‍ പ്രവർത്തിക്കുന്ന ഡൊമിലിസിയറി കെയർ സെന്ററിലാണ് നഴ്സിനോട് അഖിൽ അപമര്യാദയായി പെരുമാറിയത്.