കർണാടകയിലേക്ക് കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങി. മഹാരാഷ്ട്ര, കേരള എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കർണാടകയിലേക്ക് പ്രവേശിക്കുന്നതിനാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.  72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റാണ് നിർബന്ധമാക്കിയത്. കർണാടകയിൽ പുതിയ മുഖ്യമന്ത്രി ചുമതലയേറ്റതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയത്. 

നേരത്തെ വാക്സിൻ ഒരു ഡോസ് എടുത്ത സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ പരിശോധനാഫലമോ ആയിരുന്നു നിർബന്ധമാക്കിയിരുന്നത്. എന്നാൽ ഇനിമുതൽ വാക്സിൻ സർട്ടിഫിക്കറ്റ് മതിയാകില്ല.