കോഴിക്കോട്: ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കും. ആന്റീബോഡി ടെസ്റ്റ് നടത്തിയതിന് ശേഷം പ്രവാസികള്‍ക്ക് നാട്ടിലെത്താം. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കയ്യിൽകിട്ടാൻ ശരാശരി അഞ്ചു ദിവസം വരെ കാത്തിരിക്കണം എന്ന് പ്രവാസികള്‍ പറയുന്നു. 60,000 രൂപയ്ക്ക് തുല്യമായ തുക ഇതിനായി ചിലവ് വരും. തീരുമാനത്തിനെതിരെ വിമർശനം കൂടുതൽ രൂക്ഷമായതോടെതാണ് സർക്കാർ ഇതിൽ നിന്ന് പിന്മാറുന്നത്. ആന്റിബോഡി ടെസ്റ്റ് മതിയെന്ന തീരുമാനത്തിലേക്കാണ് സംസ്ഥാന സർക്കാർ പോകുന്നത്.