ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ സാധ്യത തള്ളാതെ കേന്ദ്രസർക്കാർ. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിൽ മുഖ്യമന്ത്രിമാരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് റാലികൾ എല്ലായിടത്തും നടത്തുന്നതാണെന്നും ബംഗാളിലെ റാലികളെ മാത്രം വിമർശിക്കുന്നത് എന്തിനെന്നും അമിത് ഷാ ചോദിച്ചു.