കടയിൽ എത്തുന്നവർ കോവിഡ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്ന സർക്കാർ ഉത്തരവ് കച്ചവടത്തെ ബാധിക്കും എന്ന ആശങ്കയിലാണ് എറണാകുളം ബ്രോഡ്‌വേയിലെ വ്യാപാരികൾ. അടച്ചിടൽ കനത്ത സാമ്പത്തിക ബാധ്യതയായി നിലനിൽക്കുമ്പോഴാണ് ഇത്തരം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് എന്നും വ്യാപാരികൾ പ്രതികരിച്ചു.