മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.കോവിഡ് ഭേദമായ ശേഷം ദുബായിൽനിന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ മലപ്പുറം ചോക്കോട് ഇർഷാദലിയാണ് മരിച്ചത്. ഇയാൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായിട്ടാണ് നാട്ടിലേക്കെത്തിയത്. ഒന്നാം നിലയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. മരണത്തെ സംബന്ധിച്ച്‌ കൂടുതൽ അന്വേഷിക്കേണ്ട കാര്യത്തിൽ ജില്ലാ മെഡിക്കൽ ബോർഡ് ചേർന്ന് ആലോചന നടക്കുകയാണ്.