തിരുവനന്തപുരം തൈയ്ക്കാട് കരമന കേന്ദ്രങ്ങളിൽ കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊഴിയൂർ സ്വദേശിനിയുടെ കൂടെ പരീക്ഷയെഴുതിയ രണ്ടു വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവരുടെ പരിശോധന ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. കരകുളം സ്വദേശനിയാണ് ഒരു വിദ്യാർത്ഥിനി, ഇവർ കരമനയിലെ പരീക്ഷ കേന്ദ്രത്തിൽ നിന്നാണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിനി തൈക്കാട് കേന്ദ്രത്തിൽ നിന്നാണ് പരീക്ഷയെഴുതിയത്.

കരകുളം വിദ്യാർത്ഥിനിക്ക് നേരത്തെ തന്നെ രോഗലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ഒറ്റയ്ക്ക്‌ ഇരുത്തിയാണ് പരീക്ഷ എഴുതിച്ചത്. എന്നാൽ പൊഴിയൂർ വിദ്യാർത്ഥിനിക്ക് ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഒരുമിച്ചിരുന്നാണ് പരിക്ഷയെഴുതിയത്. ഇവരുടെ സമ്പർക്കപട്ടിക്ക ശേഖരിച്ചു വരികയാണ്.