വീടുകള്‍ക്കുള്ളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ ഉണ്ടാകുന്നതാണ് സംസ്ഥാനത്ത് രോഗബാധ കുറയാതെ തുടരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം കേരളത്തിലെ പ്രതിരോധ നടപടികളിലും വാക്‌സിനേഷനുകളിലും സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. 
 
സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയതോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടിട്ടുള്ളതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. ഓണ്‍ലൈനായാണ് കേന്ദ്രസംഘം ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.