രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിച്ചത് 58419 പേര്‍ക്കാണ്. 81 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കോവിഡ് ബാധിതര്‍ 60000- ല്‍ താഴെ എത്തുന്നത്. അതേസമയം കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് കോവിഡ് അതിവേഗം വ്യാപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.