സ്വകാര്യ ആശുപത്രിയിലെ കോവിഡ് കിടക്കകള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ കേസില്‍ കര്‍ണാടകയിലെ ബിജെപി എംപി തേജസ്വി സൂര്യ കൂടുതല്‍ കുരുക്കിലേക്ക്. തേജസ്വിയോടൊപ്പം കോവിഡ് വാര്‍ റൂമിലെത്തി തിരച്ചില്‍ നടത്തിയ എംഎല്‍എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന് കിടക്കള്‍ മറിച്ചുവില്‍ക്കുന്ന ലോബിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ വൈകാതെ പോലീസ് ചോദ്യം ചെയ്യും.