കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് മൂന്നാം തരംഗം അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് ഐ.സി.എം.ആര്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ഇപ്പോഴത്തെ സ്ഥിതി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ വലിയ ബുദ്ധിമുട്ടിലേക്ക് ചെന്നെത്തും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള അവലോകനയോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കോവിഡ് വ്യാപനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതിനായാണ് പ്രധാനമായും യോഗം വിളിച്ചുചേര്‍ത്തത്.