കുത്തിവെച്ച വാക്‌സിനും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതും വ്യത്യസ്ത വാക്‌സിനാണ് എന്ന പരാതിയുമായി കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ആശാ ഹരീഷ്. കോവിഷീല്‍ഡിന് പകരം കോവാക്‌സിനാണ് എടുത്ത് എന്നാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് പരാതി. 

ജൂണ്‍ 11-നാണ് ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആശ വാക്‌സിന്‍ സ്വീകരിച്ചത്. പിഴവ് ചൂണ്ടിക്കാട്ടി കോഴിക്കോട് ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ ആശ ഡി.എം.ഓ.യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല.