കോവിഡ് വൈറസ് ഇപ്പോഴും നമുക്കിടയിൽ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനിതകമാറ്റം വന്ന വൈറസുകൾ വെല്ലുവിളി സൃഷ്ടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്ത് ഒരു ലക്ഷം കോവിഡ് 19 മുൻനിര പ്രവർത്തകരെ സജ്ജമാക്കുക എന്നുളളതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി. സ്കിൽ ഇന്ത്യയുടെ കീഴിൽ കോവിഡ് 19 മുൻനിര പ്രവർത്തകർക്കായുളള ആറിന ക്രാഷ് കോഴ്‌സ് പ്രോഗ്രാമിന്റെ ലോഞ്ച് നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.