രാജ്യത്ത് കോവിഡ് വാക്‌സിനേഷന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ യജ്ഞം ഉദ്ഘാടനം ചെയ്ത ശേഷമാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. 

ശാസ്ത്രജ്ഞരേയും ആരോഗ്യപ്രവര്‍ത്തകരേയും അഭിനന്ദിച്ച പ്രധാനമന്ത്രി വികാരാധീനനായാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. 

കുത്തിവയ്പ്പിന് ശേഷം അര മണിക്കൂര്‍ നിരീക്ഷണത്തില്‍ ഇരുത്തിയ ശേഷമേ വാക്‌സിന്‍ എടുത്തയാളെ പുറത്തേക്ക് വിടുകയുള്ളൂ. മൂന്ന് ലക്ഷം പേര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിക്കും.