ന്യൂഡൽഹി: 45 വയസ്സിനുമേൽ ഉള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ്പ് ഇന്ന് ആരംഭിക്കും. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലകളിൽ 45 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും രണ്ട് ആഴ്ചയ്ക്ക് ഉള്ളിൽ വാക്സിൻ കുത്തിവയ്ക്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. വാക്സിൻ കുത്തിവയ്പ്പ് വളരെ കുറവായ സ്ഥലങ്ങൾ കണ്ടെത്താനും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.