രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈറസ് വ്യാപനം വളരെ ഉയര്‍ന്ന തോതില്‍ ആയതാണ് മൂന്നാം കോവിഡ് തരംഗത്തിനുള്ള സാധ്യത കൂട്ടിയതെന്നും എപ്പോഴാണ് ഇത് സംഭവിക്കുക എന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ. വിജയരാഘവനാണ്  വാര്‍ത്താ സമ്മേളനത്തില്‍ കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.

 

പുതിയ കോവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാവണമെന്നും നിലവിലെ കോവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് വാക്‌സിനുകള്‍ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാമെന്നും അതേസമയം, വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു.