മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ക്വാറന്റീനില്‍ കഴിയവെയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ല. മകള്‍ വീണാ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

പി.പി.ഇ. കിറ്റ് ധരിച്ചാണ് വീണ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയത്. തുടര്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.