കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഞായറാഴ്ചകളിലെ എല്ലാവിധ കൂടിച്ചേരലുകളും നിരോധിച്ചു. സംസ്ഥാന വ്യാപകമായുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമേയാണ് കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ നടത്താം എന്നാല്‍ ഞായറാഴ്ചത്തെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഒരേ സമയം 20 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതി.