സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന മൂന്ന് ആഴ്ച നിര്‍ണ്ണായകമെന്ന് ആരോഗ്യവകുപ്പ്. എല്ലാവരും കര്‍ശനമായ മുന്‍കരുതല്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാകാതിരിക്കാന്‍ 'ബാക്ക് ടു ബേസിക്' ക്യാമ്പയിന്‍ ശക്തമാക്കാനും തീരുമാനം. 

തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ സംസ്ഥാനത്തുടനീളം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിരുന്നു. സാമൂഹിക അകലവും മാസ്‌ക് ധരിക്കലും ഒന്നുംതന്നെ കാര്യമായി പാലിക്കപ്പെട്ടിരുന്നില്ല. ഇതിന്റെയൊക്കെ പ്രത്യാഘാതം എത്രയെന്ന് അറിയുന്നതില്‍ അടുത്ത മൂന്നാഴ്ച നിര്‍ണ്ണായകമാണ് എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.