സ്പുട്‌നിക് വാക്‌സിന്റെ നിര്‍മാണ യൂണിറ്റ് കേരളത്തില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു നീക്കമാണ് ഇത്. 

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലില്‍ ആയിരിക്കും യൂണിറ്റ് സ്ഥാപിക്കുക എന്നാണ് പ്രാഥമിക വിവരം.