കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ഒമ്പതാം തീയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍. അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ, പൊതുഗതാഗതത്തിന് തടസ്സമുണ്ടാകില്ല. 

പലചരക്ക്, പഴം- പച്ചക്കറി, ഇറച്ചി- മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഇതുകൂടാതെ കൃത്യമായ രേഖകളോടുകൂടിയ യാത്രകള്‍ക്കും അനുവാദം ഉണ്ടാകും.