ജീവനക്കാര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ ശബരിമല സന്നിധാനത്ത് കടുത്ത നിയന്ത്രണം. മേല്‍ശാന്തിമാര്‍ നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് നിര്‍ത്തി. ഭക്തരും ആയി അടുത്തിടപഴകുന്ന ജീവനക്കാര്‍ക്ക് പി പി ഇ കിറ്റ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

ദേവസ്വം മരാമത്ത് ഉദ്യോ​ഗസ്ഥനാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗലക്ഷണങ്ങൾ കണ്ടെത്തിയതിനേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് വൈറസ് ബാധ കണ്ടെത്തിയത്. 

കഴിഞ്ഞദിവസം ഭണ്ഡാരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും പോലീസ് മെസ്സിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഭണ്ഡാരം താത്കാലികമായി അടച്ചു. പോലീസ് മെസ്സിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.