കൊല്ലം ജില്ലയില്‍ വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായേക്കാമെന്ന് ആശങ്ക. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിക്കൊപ്പം എത്തി. ജില്ലയിലെ കോവിഡ് വ്യാപനത്തില്‍ ഏറെയും വീടുകളിലെ സമ്പര്‍ക്കം മൂലമാണെന്ന് ജില്ലാ കളക്ടര്‍ ബി. അബ്ദുനാസര്‍ പറഞ്ഞു. 

കൊല്ലം ജില്ലയില്‍ ഇന്നലെ 3350 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇക്കാലത്തിനിടയില്‍ ഇതുവരെ ഉണ്ടാകാത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഇന്നലെ ഉണ്ടായി. 29% ആണ് ഇന്നലെ കൊല്ലം ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലാണ് രോഗികള്‍ ഏറ്റവും കൂടുതല്‍.