രാജ്യത്ത് പ്രതിദിന കോവിജ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി നാലാം ദിവസവും നാല് ലക്ഷത്തിന് മുകളില്‍. കഴിഞ്ഞദിവസം 401012 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 40 ശതമാനം ജില്ലകളിലും കഴിഞ്ഞ ആഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ അധികമാണ്.