കോവിഡ് വായുവിലൂടെ പകരുമെന്ന് അമേരിക്ക. കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത അടിസ്ഥാനമാക്കി അമേരിക്ക പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് (സിഡിസി) നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. 

രോഗിയില്‍ നിന്ന് മൂന്നോ ആറോ അടിക്കുള്ളില്‍ വ്യാപന സാധ്യത വളരെ കൂടുതലാണ്. ആറടിക്കുള്ളില്‍ നേര്‍ത്ത തുള്ളികളുടേയും കണങ്ങളുടേയും സാന്ദ്രത കൂടുതലാണ്. വീടിനകത്തും മറ്റും പകര്‍ച്ചവ്യാധി ഉറവിടം ആറടിയില്‍ കൂടുതല്‍ അകലെയാണെങ്കില്‍ പോലും വായുവിലൂടെ പകരാന്‍ സാധ്യതയുണ്ട്.