കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത മാസ് വാക്സിനേഷന്‍ കര്‍മ പദ്ധതിക്ക് തുടക്കമായി. ഏപ്രില്‍ 11 മുതല്‍ നാല് ദിവസമാണ് വിപുലമായ വാക്സിനേഷന്‍ ക്യാംപയിന്‍ നടക്കുക. ചില സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമത്തേക്കുറിച്ച് ആശങ്കയറിയിച്ച സാഹചര്യത്തിലാണിത്. അര്‍ഹരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. വാക്സിന്‍ വിതരണം വിപുലപ്പെടുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ചിരുന്നു. 

ഉത്തര്‍പ്രദേശ്, ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാസ് വാക്സിനേഷനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 6000 ഇടങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. 4 ലക്ഷം പേര്‍ക്ക് 4 ദിവസം കൊണ്ട് വാക്സിന്‍ വിതരണം ചെയ്യാനാണ് ബിഹാര്‍ ലക്ഷ്യമിടുന്നത്. അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭ്യര്‍ഥിച്ചു.