സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടങ്ങി. അത്യാവശ്യ യാത്രയ്ക്കല്ലാതെ എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യക്തമായ കാരണമില്ലാതെയുള്ള യാത്രകള്‍ നിരുത്സാഹപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ അതിര്‍ത്തി മേഖലകളിലും പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനിരിക്കെ രണ്ടുസംസ്ഥാനങ്ങളിലേക്കും യാത്രകള്‍ ഉണ്ടായേക്കാമെന്നത് കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കിയത്. തിരുവനന്തപുരം നഗരാതിര്‍ത്തിയിലും പരിശോധന കര്‍ക്കശമാക്കിയിട്ടുണ്ട്.