കോഴിക്കോട് കോവിഡ് വ്യാപനം ഗുരുതരമായേക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. എട്ട് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ക്രിട്ടിക്കല്‍ കൺടെയിൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ ആരംഭിക്കാനും നിർദേശം നൽകി.

 തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലേക്കെത്തിയതിന്റെ കടുത്ത ആശങ്കയ്ക്കിടെയാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയത്. രണ്ട് ദിവസങ്ങളിലായി നാല്പത്തി മൂവായിരത്തോളം പേർക്ക് കോവിഡ് ടെസ്റ്റ് നടത്തിയതുകൊണ്ടുതന്നെ രോ​ഗബാധിതരുടെ എണ്ണം വരും ദിവസങ്ങളിലും വർധിക്കും.