കോവിഡ് മൂലമല്ല കോവിഡ് ചികിത്സാച്ചെലവിനോട് പൊരുതിയാണ് ആളുകള്‍ മരിക്കുന്നതെന്ന് ഹൈക്കോടതി. കോടതി സ്വകാര്യ ആശുപത്രികള്‍ക്കെതിരല്ല. എന്നാല്‍ കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ള അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചികിത്സാ നിരക്ക് പരിശോധിക്കാന്‍ വ്യാഴാഴ്ച കോടതി പ്രത്യേക സിറ്റിങ് നടത്തും.